കോട്ടയം : ശബരിമല വിമാനത്താവളത്തിൻ്റെ ഡി പി ആർ കേന്ദ്രത്തിന് സമർപ്പിച്ചു. ഇതിൻ്റെ ചിലവ് 7047 കോടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡി പി ആറിൽ പറയുന്നുണ്ട്. (Sabarimala Airport DPR Submitted)
ഈ മാസം ആദ്യമാണ് 'സ്റ്റുപ്' കൺസൾട്ടിങ് ഏജൻസി ഇത് കെ എസ് ഐ ഡി സിക്ക് കൈമാറിയത്. പദ്ധതിക്ക് നേരത്തെ തന്നെ കേന്ദ്ര സർക്കാരിൻ്റെ സൈറ്റ് ക്ലിയറൻസ് ലഭിച്ചിരുന്നു. അടുത്തിടെ സംസ്ഥാന സർക്കാരിൻ്റെ ഭരണാനുമതിയും ലഭിച്ചിരുന്നു.
ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകൾക്കും, അയൽജില്ലകൾക്കും ഇത് ഗുണകരമാകും. എല്ലാത്തരം വിമാനങ്ങൾക്കും ഇറങ്ങാൻ സാധിക്കുന്ന രീതിയിലുള്ളതാണ് രൂപകൽപ്പന. ഇത് കേരളത്തിലെ അഞ്ചാമത്തെ വിമാനത്താവളമാണ്.