
പത്തനംതിട്ട: ശബരിമല വിമാനത്താവളത്തിൻ്റെ ഭരണാനുമതിക്ക് വേണ്ടിയുള്ള ഫയലുകളിൽ വീണ്ടും പരിശോധന. മുൻപ് ഒരു വട്ടം മുഖ്യമന്ത്രി, റവന്യൂ, ഗതാഗതം, ധനം, വനം വകുപ്പ് മന്ത്രിമാർ പരിശോധന നടത്തിയിരുന്നു. (Sabarimala Airport)
പിഴവുകൾ ഇല്ലെന്ന് ഉറപ്പ് വരുത്താൻ വേണ്ടിയാണ് വീണ്ടും പ്രിൻസിപ്പൽ തലത്തിൽ വിലയിരുത്തൽ നടക്കുന്നത്.
സൂക്ഷ്മ പരിശോധന നടത്തുന്നത് കഴിഞ്ഞ വർഷത്തെ വിജ്ഞാപനത്തിൽ ഗുരുതര പിഴവുണ്ടായതിനാൽ കോടതി കയറുകയും പിൻവലിക്കുകയും ചെയ്യേണ്ടി വന്നതിനാലാണ്.