തിരുവനന്തപുരം : യാത്രക്കാരുടെ തിരക്കു പരിഗണിച്ചു ചെന്നൈയിലേക്കു കൂടുതൽ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു റെയിൽവേ. ചെന്നൈ എഗ്‌മൂർ–തിരുവനന്തപുരം നോർത്ത് സ്പെഷൽ (06075) 30ന് രാത്രി 10.15ന് ചെന്നൈയിൽ നിന്നു പുറപ്പെട്ടു ഒക്ടോബർ ഒന്നിന് ഉച്ചയ്ക്ക് 2.05ന് എത്തിച്ചേരും.
മടക്ക ട്രെയിൻ (06076) ഒക്ടോബർ 5 ഞായറാഴ്ച വൈകിട്ട് 4.30ന് തിരുവനന്തപുരം നോർത്തിൽ നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.30ന് ചെന്നൈ എഗ്മൂറിലെത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, വർക്കല എന്നിവയാണ് കേരളത്തിലെ സ്‌റ്റോപ്പുകൾ.