Rumors of Kerala Congress M joining UDF, Jose K Mani to meet media at 11 am

കേരള കോൺഗ്രസ് എം UDFലേക്കെന്ന അഭ്യൂഹങ്ങൾ : ജോസ് കെ മാണി ഇന്ന് മാധ്യമങ്ങളെ കാണും | Kerala Congress M

മധ്യസ്ഥത വഹിക്കുന്നത് മുസ്ലിം ലീഗോ ?
Published on

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന മുന്നണി മാറ്റ ചർച്ചകളിൽ നിർണ്ണായക വഴിത്തിരിവ്. കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ മുസ്ലിം ലീഗ് സജീവ ഇടപെടൽ നടത്തുന്നതായി സൂചന. നിലപാട് വ്യക്തമാക്കുന്നതിനായി പാർട്ടി ചെയർമാൻ ജോസ് കെ. മാണി രാവിലെ 11 മണിക്ക് ശേഷം മാധ്യമങ്ങളെ കാണും.(Rumors of Kerala Congress M joining UDF, Jose K Mani to meet media at 11 am)

തിരുവമ്പാടി, പാലാ എന്നീ സീറ്റുകൾക്ക് പുറമെ തൊടുപുഴ സീറ്റും വേണമെന്ന ആവശ്യത്തിൽ കേരള കോൺഗ്രസ് എം ഉറച്ചുനിൽക്കുന്നു എന്നാണ് വിവരം. റോഷി അഗസ്റ്റിനും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്‌തെന്ന സൂചനകളുമുണ്ട്.

താൻ ഇടതുമുന്നണിയിൽ തന്നെ ഉറച്ചുനിൽക്കുമെന്ന നിലപാടിലാണ് മന്ത്രി റോഷി അഗസ്റ്റിൻ. മുന്നണി മാറ്റ ചർച്ചകൾക്ക് യാതൊരു പ്രസക്തിയുമില്ലെന്നാണ് പ്രമോദ് നാരായണൻ എംഎൽഎ പ്രതികരിച്ചത്. പാർട്ടി ഇടതുപക്ഷത്ത് ഉറച്ചുനിൽക്കുമെന്ന് അദ്ദേഹം ശബരിമലയിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.

Times Kerala
timeskerala.com