
കൊച്ചി: റാഗിങ് തടയാനുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ലീഗൽ സർവിസ് അതോറിറ്റി (കെൽസ) നൽകിയ പൊതുതാൽപര്യ ഹർജിയിൽ കക്ഷിചേർന്ന് സിദ്ധാർഥന്റെ മാതാവ്. പൂക്കോട് വെറ്ററിനറി കോളജിൽ റാഗിങ്ങിന് ഇരയായ വിദ്യാർഥിയുടെ മാതാവെന്ന നിലയിലാണ് ഷീബ ഉപഹർജി നൽകിയത്.
സംസ്ഥാനത്തെ റാഗിങ് നിരോധനനിയമം ഭേദഗതി വരുത്തി പരിഷ്കരിക്കണമെന്ന് കെൽസയുടെ ഹർജിയിൽ കോടതി നിർദേശിച്ചിരുന്നുനിർദ്ദേശം നൽകിയിരുന്നു. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അധ്യക്ഷനായ പ്രത്യേക ബെഞ്ചാണ് റാഗിങ് വിഷയങ്ങൾ പരിഗണിക്കുന്നത്. ഹരജികൾ 19ന് പരിഗണിക്കും.