
മലപ്പുറം: കളരിപ്പടിയിൽ അനധികൃത മദ്യവിൽപ്പന നടത്തിയ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. കളരിപ്പടി സ്വദേശി മേച്ചേരി അർജുനാ(53)ണ് താനൂർ പൊലീസ് പിടിയിലായത്.
കാട്ടാടം പാടത്തിനു സമീപത്തായി ഷെഡ്ഡിൽ 14.300 ലിറ്റർ മദ്യം ശേഖരിച്ച് വിൽപ്പന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.