
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫിന് വോട്ടു കുറഞ്ഞുവെന്ന് പറഞ്ഞ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. (MV Govindan against UDF) അവർ ജമാഅത്തെ ഇസ്ലാമിയുമായി ചേർന്ന് വർഗീയ പ്രചാരണം നടത്തിയെന്നും, എസ് ഡി പി ഐ വോട്ടും യു ഡി എഫ് പെട്ടിയിൽ എത്തിച്ചുവെന്നും, ബി ജെ പിയും യു ഡി എഫിന് വോട്ട് മറിച്ചുവെന്നും കൂട്ടിച്ചേർത്തു. ആര്‍എസ്എസ് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് തനിക്കെതിരേ പരാമര്‍ശങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നും സെക്രട്ടേറിയറ്റ് യോഗം ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും എം.വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എളമരം കരീമും പി. രാജീവും തനിക്കെതിരേ ഒന്നും പറഞ്ഞിട്ടില്ല. പാര്‍ട്ടിക്കെതിരായ നീക്കങ്ങളാണ് മാധ്യമങ്ങള്‍ നടത്തുന്നത്. തനിക്കെതിരായ വാര്‍ത്തകളെ പാര്‍ട്ടിക്കെതിരായ വാര്‍ത്തയായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.