കണ്ണൂർ : ആർ എസ് എസ് നേതാവ് സദാനന്ദൻ്റെ കാലുകൾ വെട്ടിയെറിഞ്ഞ കേസിലെ പ്രതികളെ ജയിലിലേക്ക് യാത്രയയക്കുന്ന പരിപാടിയിൽ പങ്കെടുത്ത് കെ കെ ശൈലജ എം എൽ എ. പഴശ്ശി സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസിലാണ് ഇവർ എത്തിയത്. (RSS leader Sadanandan master case)
പാർട്ടി പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്. കേസിലെ പ്രതികൾ കോടതിയിൽ കീഴടങ്ങിയിരുന്നു. മുപ്പത് വർഷത്തിന് ശേഷമാണ് ഈ നീക്കം. സി പി എമ്മുകാരായ എട്ടു പ്രതികളെ വിചാരണക്കോടതി ശിക്ഷിച്ചിരുന്നു. മേൽക്കോടതികളിൽ അപ്പീൽ നൽകിയ ജാമ്യത്തിലായിരുന്നു ഇവർ. സുപ്രീംകോടതിയും അപ്പീൽ തള്ളിയതോടെ പ്രതികൾ കോടതിയിൽ ഹാജരായി. ഇവർക്ക് 7 വർഷത്തെ തടവാണ് വിധിച്ചിരുന്നത്.
കണ്ണൂർ സെൻട്രൽ ജയിലിലേക്കാണ് പ്രതികൾ പോയത്. മട്ടന്നൂർ പഴശ്ശിയിൽ വച്ച് യാത്രയയപ്പ് നൽകിയതിന് ശേഷമാണ് കീഴടങ്ങാൻ കോടതിയിലേക്ക് പോയത്. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.