
കണ്ണൂർ : ആർ എസ് എസ് നേതാവ് സദാനന്ദൻ്റെ കാലുകൾ വെട്ടിയെറിഞ്ഞ കേസിലെ പ്രതികൾ കോടതിയിൽ കീഴടങ്ങി. മുപ്പത് വർഷത്തിന് ശേഷമാണ് ഈ നീക്കം. സി പി എമ്മുകാരായ എട്ടു പ്രതികളെ വിചാരണക്കോടതി ശിക്ഷിച്ചിരുന്നു. (RSS leader Sadanandan master case)
മേൽക്കോടതികളിൽ അപ്പീൽ നൽകിയ ജാമ്യത്തിലായിരുന്നു ഇവർ. സുപ്രീംകോടതിയും അപ്പീൽ തള്ളിയതോടെ പ്രതികൾ കോടതിയിൽ ഹാജരായി. ഇവർക്ക് 7 വർഷത്തെ തടവാണ് വിധിച്ചിരുന്നത്.
ഇന്ന് ഇവരെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. മട്ടന്നൂർ പഴശ്ശിയിൽ വച്ച് യാത്രയയപ്പ് നൽകിയതിന് ശേഷമാണ് കീഴടങ്ങാൻ കോടതിയിലേക്ക് പോയത്. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.