
RSS – ADGP കൂടിക്കാഴ്ച്ചയിൽ അതൃപ്തി അറിയിച്ച് DYFI സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ആർഎസ്എസുമായി ആര് കൂടിക്കാഴ്ച നടത്തിയാലും അംഗീകരിക്കാൻ സാധിക്കില്ല. ഇടത് പക്ഷ ഗവണ്മെന്റിന്റെ ഭാഗമായി നിൽക്കുന്ന ആരും RSSന്റെ കൂടെ നിൽക്കില്ല.
അങ്ങേയറ്റം വെറുക്കപ്പെട്ട സംഘടനയാണ് RSS. RSS രാജ്യവിരുദ്ധമായ പ്രവർത്തനങ്ങൾ നിരവധി നടത്തിയ സംഘടനയാണ്. RSS രാജ്യത്ത് മതവിദ്വേഷം ഉണ്ടാക്കുന്ന സംഘടനയാണ്. RSS – ADGP കൂടിക്കാഴ്ച്ചയിൽ കൂടിക്കാഴ്ചയിൽ സർക്കാർ അന്വേഷണം നടക്കുന്നുണ്ടെന്നും വി കെ സനോജ് പറഞ്ഞു.