കൊച്ചി : എറണാകുളം പള്ളിക്കരയിലെ വിജയദശമി മഹോത്സവത്തിൽ പങ്കെടുക്കാൻ ആർഎസ്എസ് ഗണവേഷത്തിൽ എത്തി മുൻ ഡിജിപി ജേക്കബ് തോമസ്. എറണാകുളം പള്ളിക്കരയിൽ നടന്ന ആർഎസ്എസിന്റെ പഥസഞ്ചലനത്തിലാണ് ഗണ വേഷം ധരിച്ചെത്തി മുൻ ഡിജിപി അധ്യക്ഷനായത്.
ഓരോ വ്യക്തിയും ശക്തിയാർജിക്കുകയാണ് ആർഎസ്എസ് ലക്ഷ്യം. കായിക ശക്തിയും, മാനസിക ശക്തിയും, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ശക്തിയും, സോഷ്യൽ മീഡിയ ശക്തിയും ആർജിക്കണം. വ്യക്തികൾ പലതരം ശക്തികൾ ആർജിക്കുമ്പോൾ രാഷ്ട്രം കൂടുതൽ ശക്തമാകും. ആർഎസ്എസിന് മതമോ പ്രദേശികതയോ ഇല്ലെന്ന് ജേക്കബ് തോമസ് പറഞ്ഞു
ജേക്കബ് തോമസ് നേരത്തെ ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. മുൻപ് എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ മുഴുവൻ സമയ ആർഎസ്എസ് പ്രവർത്തകനായി മാറിക്കൊണ്ടാണ് ഗണവേഷത്തിൽ എത്തിയിരിക്കുന്നത്.