

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി 75.31 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. പദ്ധതിയുടെ നടത്തിപ്പിനും ചെലവുകൾക്കുമായാണ് തുക അനുവദിച്ചിട്ടുള്ളത്.(Rs 75.31 crore allocated for school midday meal scheme, Finance Minister KN Balagopal)
പാചകത്തൊഴിലാളികളുടെ ഓണറേറിയം, അരിയും മറ്റ് സാധനങ്ങളും വാങ്ങുന്നതിനുള്ള ചെലവ്, അരി സ്കൂളുകളിൽ എത്തിക്കുന്നതിനുള്ള വാഹനച്ചെലവ് എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കാണ് തുക വിനിയോഗിക്കുക.
സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ആശ്വാസം നൽകുന്ന പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് ഈ തുക സഹായകമാകും.