‘211 കോടി രൂപ അക്കൗണ്ടിൽ കാണാനില്ല’; കോട്ടയം നഗരസഭയിൽ വൻ തിരിമറി നടന്നതായി പരാതി

‘211 കോടി രൂപ അക്കൗണ്ടിൽ കാണാനില്ല’; കോട്ടയം നഗരസഭയിൽ വൻ തിരിമറി നടന്നതായി പരാതി
Published on

കോട്ടയം: നഗരസഭയിൽ 211 കോടി രൂപയുടെ തിരിമറി നടന്നുവെന്ന് പരാതി. മുനിസിപ്പൽ ഡയറക്ടറേറ്റ് വിജിലൻസ് വിഭാഗം സംഘടിപ്പിച്ച പരിശോധനയിൽ തിരിമറി കണ്ടെത്തിയതായി പ്രതിപക്ഷം പറഞ്ഞു. കോട്ടയം നഗരസഭാ തനത് ഫണ്ടിലെ തുകയാണിത്. സംഭവത്തിൽ വെള്ളിയാഴ്ച പ്രതിപക്ഷം പ്രതിഷേധിക്കും.

നഗരസഭയുടെ ഏഴ് ബാങ്ക് അക്കൗണ്ടുകളിൽനിന്നും പണം തിരിമറി നടത്തിയതായാണ് മുനിസിപ്പൽ ഡയറക്ടറേറ്റ് വിജിലൻസ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. നഗരസഭയിൽ 211 കോടി രൂപയുടെ ചെക്കുവിവരം രേഖപ്പെടുത്തിയെങ്കിലും അത്രയും തുക ബാങ്ക് അക്കൗണ്ടിൽ എത്തിയില്ലന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം നടന്ന നഗരസഭായോഗത്തിൽ പ്രതിപക്ഷനേതാവ് ഷീജാ അനിൽ വിഷയം ഉന്നയിച്ചു.

പ്രശ്നവുമായി ബന്ധപ്പെട്ട് ഉദ്യോ​ഗസ്ഥരുടെ ഭാ​ഗത്തുനിന്ന് ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ന​ഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ പ്രതികരണം നടത്തി. വിഷയത്തിൽ ന​ഗരസഭാ സെക്രട്ടറിക്ക് കത്ത് കൊടുത്തിട്ടുണ്ട്. അതിന്റെയടിസ്ഥാനത്തിൽ സെക്രട്ടറി ഇക്കാര്യം ഓഡിറ്റ് സെക്ഷനിൽ നേരിൽപ്പോയി അന്വേഷിക്കുകയും ചെയ്തു. അവിടെനിന്ന് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

Related Stories

No stories found.
Times Kerala
timeskerala.com