

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒപി ടിക്കറ്റ് നിരക്ക് വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും(Thiruvananthapuram Medical College). ഇനി മുതൽ ഒ.പി ടിക്കറ്റിന് 10 രൂപയാണ് ഈടാക്കുക.(Thiruvananthapuram Medical College). ഇനി മുതൽ ഒ.പി ടിക്കറ്റിന് 10 രൂപയാണ് ഈടാക്കുക.
ഇതിന് രണ്ടുമാസം വരെ കാലാവധി ഉണ്ടായിരിക്കും. എന്നാൽ മരുന്ന് കുറിച്ചതിനു ശേഷം ഒപി ടിക്കറ്റിൽ സ്ഥലമില്ലെങ്കിൽ പുതിയത് വീണ്ടും പണമടച്ച് വാങ്ങേണ്ടി വരും. മാത്രമല്ല; ഡോക്ടറെ മാറി കാണിക്കേണ്ട സാഹചര്യം ഉണ്ടായാലും പുതിയ ഒപി ടിക്കറ്റ് വാങ്ങണം. ഇത് സംബന്ധിച്ച ബോർഡ് എല്ലാ ഒപി കൗണ്ടറുകൾക്ക് മുന്നിലും സ്ഥാപിക്കും. മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റിയാണ് ഈ കാര്യങ്ങളിൽ തീരുമാനം എടുത്തിരിക്കുന്നത്.