

കണ്ണൂർ: ആർ.പി.എഫ് ഉദ്യോഗസ്ഥന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ക്രൂരമായി മർദനമേറ്റു, ആർ.പി.എഫ്. ഉദ്യോഗസ്ഥനായ ശശീന്ദ്രനെയാണ് അടിച്ചും കടിച്ചും പരിക്കേൽപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് റെയിൽവേയിലെ താത്കാലിക ജീവനക്കാരനായ മമ്പറം സ്വദേശി ധനേഷിനെ പൊലീസ് പിടികൂടി.(RPF officer brutally beaten at Kannur railway station, Temporary employee arrested)
പ്ലാറ്റ്‌ഫോമിൽ കിടന്നുറങ്ങുകയായിരുന്ന ധനേഷിനെ വിളിച്ചുണർത്തുന്നതിനിടെയാണ് ആർ.പി.എഫ്. ഉദ്യോഗസ്ഥനായ ശശീന്ദ്രനെ ഇയാൾ മർദിച്ചത്. ശശീന്ദ്രന് അടിയേൽക്കുകയും ശരീരത്തിൽ കടിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. മർദനമേറ്റ ശശീന്ദ്രൻ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
പിടിയിലായ ധനേഷ് ഉപ്പള റെയിൽവേ ഗേറ്റ് കീപ്പർ ആണ്. ഇയാൾ ഒരു മുൻ സൈനികൻ കൂടിയാണ്. പ്രതി മദ്യലഹരിയിലായിരുന്നെന്നാണ് പൊലീസ് നൽകുന്ന സൂചന. ധനേഷിനെതിരെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ആക്രമണം നടത്തിയതിനും കേസെടുത്ത് തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.