പുന്നമടയില്‍ തുഴയാവേശം; നെഹ്‌റു ട്രോഫി ജലപ്പൂരം തുടങ്ങി

പുന്നമടയില്‍ തുഴയാവേശം; നെഹ്‌റു ട്രോഫി ജലപ്പൂരം തുടങ്ങി
Published on

കേരളക്കരയാകെ ആവേശത്തോടെ കാത്തിരിക്കുന്ന ജലപ്പൂരത്തിന് പുന്നമടയില്‍ ആരംഭം കുറിച്ചു. പൂരത്തിന്റെ വരവറിയിച്ച് പുന്നമടക്കായലില്‍ ആവേശത്തുഴയെറിഞ്ഞ് ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങള്‍ അവസാനിച്ചു. അല്‍പസമയത്തിനകം മന്ത്രി പി എ മുഹമ്മദ് റിയാസ് വള്ളംകളി ഉദ്ഘാടനം ചെയ്യും. ഒമ്പത് വിഭാഗങ്ങളിലായി 74 യാനങ്ങളാണ് ഇന്ന് മത്സരിക്കുന്നത്.

ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്‌സും ചെറുവള്ളങ്ങളുടെ ഫൈനലും മാസ്ഡ്രില്ലിന് ശേഷം നടക്കും. ചുണ്ടന്‍വള്ളങ്ങളുടെ ഫൈനല്‍ വൈകീട്ട് 4 മണി കഴിഞ്ഞാണ് നടക്കുക. ഉച്ചയ്ക്ക് ശേഷം ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ അടക്കമുള്ളവര്‍ പങ്കെടുക്കും.

Related Stories

No stories found.
Times Kerala
timeskerala.com