'തുടരും': ഇടത് നേതാക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് റോഷി അഗസ്റ്റിനടക്കമുള്ളവർ; ജോസ് കെ മാണി UDFലേക്ക്? കേരള കോൺഗ്രസ് എമ്മിൽ ഭിന്നത രൂക്ഷം | Kerala Congress M

ചിത്രത്തിൽ ജോസ് കെ. മാണി ഇല്ല എന്നത് ശ്രദ്ധേയമാണ്
'തുടരും': ഇടത് നേതാക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് റോഷി അഗസ്റ്റിനടക്കമുള്ളവർ; ജോസ് കെ മാണി UDFലേക്ക്? കേരള കോൺഗ്രസ് എമ്മിൽ ഭിന്നത രൂക്ഷം | Kerala Congress M
Updated on

തിരുവനന്തപുരം: കേരള കോൺഗ്രസ് എം ഇടതുമുന്നണി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ പാർട്ടിയിൽ ഭിന്നത മറനീക്കി പുറത്തുവരുന്നു. മുന്നണി മാറ്റ നീക്കങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിനും എംഎൽഎമാരായ പ്രമോദ് നാരായണും സെബാസ്റ്റ്യൻ കുളത്തുങ്കലും രംഗത്തെത്തി.(Roshy Augustine shared picture with LDF leaders, Disagreements within the Kerala Congress M)

യുഡിഎഫ് പ്രവേശനം സംബന്ധിച്ച വാർത്തകൾ സജീവമായതോടെയാണ് മന്ത്രി റോഷി അഗസ്റ്റിൻ തന്റെ ഫേസ്ബുക്ക് കവർ ചിത്രം മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് ഇടത് നേതാക്കൾക്കുമൊപ്പം നിൽക്കുന്ന ചിത്രം 'തുടരും' എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി റോഷി അഗസ്റ്റിൻ പങ്കുവെച്ചത്. എന്നാൽ ഈ ചിത്രത്തിൽ ജോസ് കെ. മാണി ഇല്ല എന്നത് ശ്രദ്ധേയമാണ്.

മുഖ്യമന്ത്രിയോടൊപ്പമുള്ള ചിത്രം 'തുടരും 2026' എന്ന് കുറിച്ചാണ് റാന്നി എംഎൽഎ പ്രമോദ് നാരായണൻ പങ്കുവെച്ചത്. ഇടതുമുന്നണിയിൽ തന്നെ ഉറച്ചുനിൽക്കുമെന്ന സൂചനയാണ് ഇരുവരും നൽകുന്നത്. അതേസമയം, ജോസ് കെ. മാണിയെ യുഡിഎഫിലെത്തിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടിയതായാണ് വിവരം. സോണിയ ഗാന്ധി ജോസ് കെ. മാണിയുമായി നേരിട്ട് സംസാരിച്ചതായും റിപ്പോർട്ടുകളുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com