ആലപ്പുഴയിലെ കലവൂര്‍ കൃപാസനം ആത്മീയ സാമൂഹിക സാംസ്‌കാരിക കേന്ദ്രത്തില്‍ നിന്ന് അര്‍ത്തുങ്കല്‍ ബസലിക്കയിലേക്ക് ഒക്ടോബര്‍ 25 ന് നടക്കുന്ന ജപമാല റാലിക്ക് പോകുന്നതിന് കുളത്തൂപ്പുഴ കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്ന് ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ പ്രത്യേക സര്‍വീസ്. അന്നേദിവസം പുലര്‍ച്ചെ മൂന്നിന് കുളത്തൂപ്പുഴയില്‍ നിന്നും പുറപ്പെട്ട് രാവിലെ ആറിന് കൃപാസനത്തില്‍ എത്തുന്ന വിധമായിരിക്കും സര്‍വീസ്. തിരിച്ചുള്ള സര്‍വീസ് അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ നിന്നും പുറപ്പെടും. നിരക്ക്: 620 രൂപ. ബുക്കിങ്ങിനായി: 8921950903, 9188933734.