
കൊച്ചി: 2014 മുതല്‍ കളമശ്ശേരി കിന്‍ഫ്രാ ബിസിനസ് പാര്‍ക്കിലെ യൂണിറ്റില്‍ ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങള്‍, നാടന്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ എന്നിവ സംസ്‌കരിച്ച് ഒര്‍ഗാനോ, ഓണ്‍ലി ഓര്‍ഗാനിക്, എല്‍ നാച്വറല്‍ ബാന്‍ഡുകളില്‍ വിപണിയിലെത്തിച്ചു വരുന്ന കോട്ട് വെഞ്ചേഴ്സിന്റെ ആദ്യ ഓഫ്ലൈന്‍ സ്റ്റോറായ റൂട്‌സ് റ്റു റൂട്‌സ് കളമശ്ശേരി എച്ച്എംടി ജംഗ്ഷനു സമീപം തുറന്നു. സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. മില്ലറ്റുകള്‍ വിവിധ തരം വിത്തുവര്‍ഗങ്ങള്‍ എന്നിവ അധിഷ്ഠിതമായ ഉല്‍പ്പന്നങ്ങള്‍, ഏതു സീസണിലും മാമ്പഴം ലഭിക്കുന്നതിനു തുല്യമായ മാങ്ങാത്തെര, ഇടിയിറച്ചി, നാടന്‍ തേന്‍, നെല്ലിക്കാ കാന്താരി, മറയൂര്‍ ശര്‍ക്കര, ചിക്കറി ചേര്‍ക്കാത്ത കാപ്പിപ്പൊടി, ചിയ, ക്വിനോവ തുടങ്ങിയ സീഡുകള്‍, കഴുകി ഉണങ്ങി പൊടിച്ച മസാലകള്‍, മള്‍ട്ടിമില്ലറ്റ്സ് പുട്ടുപൊടി, ദോശപ്പൊടി, കഞ്ഞിക്കൂട്ട്, മില്ലറ്റുകള്‍ സീഡുകള്‍ എന്നിവയും തെങ്ങിന്‍ ചക്കരയും (കോക്കനട്ട് ജാഗറി) ചേര്‍ത്തുണ്ടാക്കിയ ഹെല്‍ത്തി ബാറുകള്‍, ഫ്രോസണ്‍ കുമ്പിളപ്പം, ചക്കപ്പഴം, കപ്പ, ചക്ക എന്നിവ നുറുക്കിയത്, കട്ലറ്റുകള്‍, മീറ്റ് ബോള്‍, സ്പ്രിംഗ് റോള്‍ തുടങ്ങി 400-ഓളം നാടന്‍, ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങള്‍ റൂട്‌സ് റ്റു റൂട്‌സ് സ്റ്റോറില്‍ ലഭ്യമാണെന്ന് ചടങ്ങില്‍ സംസാരിച്ച കോട്ട് വെഞ്ച്വേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ നിബി കൊട്ടാരം പറഞ്ഞു. 96334 48855 എന്ന നമ്പറില്‍ വാട്സാപ്പിലൂടെയും www.routestoroots.in എന്ന സൈറ്റിലൂടെയും ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. 2020 മുതല്‍ ഓണ്‍ലൈനിലുള്ള ബിസിനസിനു ലഭിച്ച മികച്ച പ്രതികരണമാണ് ഓഫ്‌ലൈന്‍ സ്റ്റോര്‍ തുറങ്ങാന്‍ പ്രേരണയായതെന്ന് നിബി കൊട്ടാരം പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഫ്രാഞ്ചൈസി മാതൃകയില്‍ സ്റ്റോര്‍ ശൃംഖല വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നു. മില്ലറ്റ് ഉല്‍പ്പന്നങ്ങള്‍ ഒഴികെയുള്ള 300ലേറെ ഉല്‍പ്പന്നങ്ങള്‍ കമ്പനിയുടെ കിന്‍ഫ്രാ ബിസിസനസ് പാര്‍ക്കിലെ സ്വന്തം യൂണിറ്റിലാണ് സംസ്‌കരിച്ചെടുക്കുന്നത് എന്നതിനാല്‍ ഇടനിലക്കാരില്ലെന്നും ഗുണനിലവാരവും ന്യായവിലയും ഉറപ്പുവരുത്താനാവുമെന്നും ഡയറക്ടര്‍ സിമി എന്‍ ജോസ് പറഞ്ഞു.