കോട്ടയത്ത് വീട്ടിൽ കയറി വയോധികയെ ആക്രമിച്ച് മോഷണം: വള മുറിച്ച് എടുക്കുന്നതിനിടെ കൈക്ക് മുറിവേറ്റു | Robbery

സംഭവത്തിൽ ചിങ്ങവനം പോലീസ് അന്വേഷണം ആരംഭിച്ചു
കോട്ടയത്ത് വീട്ടിൽ കയറി വയോധികയെ ആക്രമിച്ച് മോഷണം: വള മുറിച്ച് എടുക്കുന്നതിനിടെ കൈക്ക് മുറിവേറ്റു | Robbery
Published on

കോട്ടയം: കുറിച്ചി, സ്വാമിക്കവലയിൽ വീട്ടിൽ കയറി വയോധികയുടെ കൈയിൽ നിന്ന് വള മോഷ്ടിച്ചു. മോഷണശ്രമത്തിനിടെ വയോധികയ്ക്ക് കൈക്ക് മുറിവേൽക്കുകയും ചെയ്തു.(Robbery in Kottayam, woman gets injured by the attackers)

സ്വാമിക്കവലയിൽ താമസിക്കുന്ന അന്നമ്മയുടെ വളയാണ് മോഷ്ടിക്കപ്പെട്ടത്. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർ പള്ളിയിൽ പോയ സമയത്തായിരുന്നു സംഭവം.

മോഷ്ടാവ് വള മുറിച്ചെടുക്കുന്നതിനിടയിൽ അന്നമ്മയുടെ കൈക്ക് മുറിവേൽക്കുകയായിരുന്നു. സംഭവത്തിൽ ചിങ്ങവനം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com