ആലപ്പുഴ : ദേശീയപാതയിൽ വച്ച് പാഴ്സൽ ലോറി തടഞ്ഞ് കോടികൾ തട്ടിയ സംഭവത്തിലെ പ്രതിയെ മുംബൈയിൽ നിന്നും പിടികൂടി ഹരിപ്പാട് സ്റ്റേഷനിൽ എത്തിച്ചു. 3.24 കോടി രൂപയാണ് ഇയാൾ തട്ടിയെടുത്തത്. (Robbery in Alappuzha)
പോലീസിൻ്റെ പിടിയിലായത് ഭരത് രാജ് പഴനിയാണ്. ഇയാൾ തമിഴ്നാട് സ്വദേശിയാണ്. മുംബൈ അന്താരാഷ്ട്ര വിമാനതാവളത്തിൽ വച്ചാണ് ഇയാളെ പിടികൂടിയത്. പോലീസ് പ്രതികൾക്കായി ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.