കോഴിക്കോട്ട് വിവാഹവീട്ടില്‍ വന്‍കവര്‍ച്ച ; നഷ്ടമായത് 10 ലക്ഷത്തിലധികം രൂപ |Robbery case

പൈതോത്ത് സദാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്.
robbery case
Updated on

കോഴിക്കോട്: പേരാമ്പ്രയിൽ വിവാഹവീട്ടിൽ കവര്‍ച്ച. പൈതോത്ത് സദാനന്ദന്റെ മകളുടെ വിവാഹത്തിന് സമ്മാനമായി ലഭിച്ച പത്ത് ലക്ഷത്തിലധികം രൂപയാണ് മോഷണം പോയത്.

ഞായറാഴ്ചയായിരുന്നു സദാനന്ദന്റെ മകളുടെ വിവാഹം നടന്നത്. തുടർന്ന് വിവാഹസൽക്കാരത്തിന് അതിഥികളായി എത്തിയവർ വിവാഹസമ്മാനമായി നൽകിയ പണമാണ് മോഷ്ടാവ് അപഹരിച്ചത്.

രാത്രി പണമടങ്ങിയ പെട്ടി വീട്ടിലെ ഒരു മുറിയിൽ വെച്ച് പൂട്ടിയിരുന്നു. വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ കള്ളൻ പെട്ടി പൊളിച്ച് പണം എടുക്കുകയായിരുന്നു. പെട്ടി വീടിനുസമീപം ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തി.സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com