
റിപ്പോർട്ട് : അൻവർ ഷരീഫ്
മാവൂർ: മാവൂരിൽ നിരവധി കടകളിലാണ് മോഷണവും, മോഷണശ്രമവും. ചൊവ്വാഴ്ച അർദ്ധരാത്രിയോടെ കള്ളൻ മാവൂർ അങ്ങാടിയിലെയും പരിസരത്തെയും ഒമ്പതോളം കടകളിലാണ് മോഷണത്തിനായി കയറിയത്. രണ്ട് കടകളിൽ നിന്നായി പത്തിനയ്യയിരം രൂപ മോഷ്ടാവ് കവർന്നു. ഡിസൈൻസ് ടെക്സ്റ്റയിൽസ്, കൈരളിടെക്സ്റ്റയിൽസ്, ഫെമി റെഡിമെയ്ഡ്സ്, മിലാനോ ക്രോക്കറി, ടോയ്‌സ് ഷോപ്പ്,കട്ടാങ്ങൽ റോഡിലെ പുഞ്ചിരി ഫാൻസി,കണിയാത്ത് റേഷൻ ഷോപ്പിന് സമീപത്തെ സ്റ്റേഷനറി കട,പൈപ്പ് ലൈൻ ജംങ്ഷനിലെ എ വൺ സൂപ്പർ മാർക്കറ്റ്,അടുവാട് സ്റ്റേഷനറി കട എന്നിവിടങ്ങളിലാണ് കള്ളന്മാർ കയറിയത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് മോഷണം നടന്നത്. മോഷണത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും മോഷണം നടന്ന സ്ഥലങ്ങളിൽ പരിശോധന നടത്തി. എ സി പി ഉമേഷിന്റെ നേതൃത്വത്തിൽ മാവൂർ ഐ.പി ശിവകുമാർ എസ്.ഐ മാരായ സലിം മുട്ടത്ത് ഹരിഹരൻ തുടങ്ങിയവരാണ് കേസ് അന്വേഷിക്കുന്നത്.