കൊല്ലം : കൊല്ലം ചടയമംഗലത്ത് മൊബൈൽ കടയിൽ കവർച്ച നടത്തിയ മൂന്ന് പ്രതികൾ പിടിയിൽ. കല്ലമ്പലം പുതുശേരിമുക്ക് സ്വദേശികളായ അൽ അമീൻ, മുഹമ്മദ് ഇർഫാൻ, മുഹമ്മദ് ആഷിഖ് എന്നിവരാണ് അറസ്റ്റിലായത്.
ചടയമംഗലം പോരേടം റോഡിൽ പ്രവർത്തിക്കുന്ന കടയിൽ ആയിരുന്നു മോഷണം നടന്നത്. 4 പേരടങ്ങിയ കവർച്ചാ സംഘത്തിലെ രണ്ട് പേർ കടയുടെ പിൻഭാഗം തകർത്ത് അകത്ത് കയറി. തുടർന്ന് 50 മൊബൈൽ ഫോണുകൾ എടുത്ത് ചാക്കിൽ നിറച്ചു. 3 ലാപ്ടോപ്പും കവർന്നു. മുഖം മറച്ചാണ് പ്രതികൾ എത്തിയത്. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണത്തിൽ പ്രതികൾ പിടിയിലായത്.
നാലാമനായ ജെസീറിനെ കണ്ടെത്താനായില്ല. മോഷണ മുതലുകൾ കൂടുതലും ചെന്നൈയിലാണ് പ്രതികൾ വിറ്റതെന്നും പൊലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ മൂന്ന് പ്രതികൾക്കും ജാമ്യം ലഭിച്ചു.