വീ​ട്ടി​ൽ ക​യ​റി സ്വ​ർ​ണ​വും പണവും ക​വ​ർ​ന്നു ; യു​വാ​വ് പി​ടി​യി​ൽ |arrest

കോ​വ​ളം കെ​എ​സ് റോ​ഡ് അ​നി​ൽ ഭ​വ​നി​ൽ അ​രു​ൺ (19) ആ​ണ് പി​ടി​യി​ലാ​യ​ത്.
arrest
Published on

തി​രു​വ​ന​ന്ത​പു​രം : കോ​വ​ളം ഹാ​ർ​ബ​ർ റോ​ഡി​ൽ ഡോ​ക്ടറുടെ വീ​ട്ടി​ൽ ക​യ​റി സ്വ​ർ​ണ​വും പണവും ക​വ​ർ​ന്ന കേസിലെ പ്രതി അറസ്റ്റിൽ.കോ​വ​ളം കെ​എ​സ് റോ​ഡ് അ​നി​ൽ ഭ​വ​നി​ൽ അ​രു​ൺ (19) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഡോ​ക്ട​ർ എ​ച്ച്.​എ റ​ഹ്മാ​ന്‍റെ കു​ടും​ബ വീ​ട്ടി​ൽ ക​യ​റി ആ​റ് ഗ്രാം ​സ്വ​ർ​ണ​വും 40000 രൂ​പ​യും ക​വ​ർ​ന്ന കേ​സി​ൽ പോലീസ് നടപടി.വാ​തി​ൽ തു​റ​ന്നു കി​ട​ക്കു​ന്ന​ത് ക​ണ്ട അ​യ​ൽ​വാ​സി​ക​ളാ​ണ് വീ​ട്ടു​കാ​ർ​ക്ക് വി​വ​രം ന​ൽ​കി​യ​ത്. പി​ന്നാ​ലെ വീ​ട്ടു​കാ​രെ​ത്തി​യെ​ങ്കി​ലും പി​ൻ​വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് ഉ​ള്ളി​ല്‍ ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന് ര​ക്ഷ​പെ​ട്ടി​രു​ന്നു.

പി​ന്നാ​ലെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ​ത്തൊ​ൻ​പ​തു​കാ​ര​ൻ കോ​വ​ളം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related Stories

No stories found.
Times Kerala
timeskerala.com