തൃശൂർ : കനത്ത മഴയ്ക്കിടെ റോഡിൽ ടാറിങ്. തൃശൂർ മാരാർ റോഡിലാണ് സംഭവം. റോഡിലൂടെ വെള്ളം കുത്തിയൊഴുകുന്നതിനിടയിലാണ് ഈ നീക്കം. സംഭവത്തിൽ പ്രതിഷേധമുയർന്നു.(Road tarring during heavy rain in Thrissur)
നിർത്തിപ്പോടോ, കനത്ത മഴയത്താണോ ടാറിങ് എന്നെല്ലാം ചോദിക്കുന്നത് ദൃശ്യങ്ങളിൽ കാണാൻ കഴിയും. തുടർന്ന് ടാറിങ് നിർത്തിവയ്ക്കാൻ തൃശൂർ മേയർ എം കെ വർഗീസ് നിർദേശിച്ചു.