
വയനാട് : സുൽത്താൻ ബത്തേരി-കൽപ്പറ്റ ദേശീയപാതയിൽ കൃഷ്ണഗിരിക്ക് സമീപം രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച സ്വിഫ്റ്റ് കാറിൽ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽപ്പെട്ടവരെ ഉടൻതന്നെ കൽപ്പറ്റയിലെ ലിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമായതിനാൽ മേപ്പാടിയിലെ മൂപ്പൻസ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. മീനങ്ങാടി മൈലമ്പാടി തച്ചമ്പത്ത് ശിവരാഗ്. (19) ആണ് മരിച്ചത്.പരിക്കേറ്റ മറ്റ് രണ്ടുപേർ കൽപ്പറ്റയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽപ്പെട്ടവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ കുറച്ചുനേരം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.