പടന്നക്കാട് : ദേശീയ പാതയിൽ പൊലീസ് ജീപ്പും കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് ഒരു മരണം . അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഞാണിക്കടവ് പിള്ളേര് പീടിക സ്വദേശിനി സുഹറയാണ് മരണപ്പെട്ടത്.
ചൊവ്വ രാവിലെ 10ഓടെ പടന്നക്കാട് നെഹ്റു കോളേജിന് സമീപത്താണ് അപകടമുണ്ടായത്.കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന ബൊലേറോ സർവീസ് റോഡിൽ നിന്നും കയറി വന്ന സ്കൂട്ടിയിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു.
കാറിൻ്റെയും റോഡിലെ സിമൻ്റ് മതിലിൻ്റെയും ഇടയിൽപ്പെട്ടാണ് വഴിയാത്രക്കാരിയായ സുഹ്റയ്ക്ക് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ സുഹ്റയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.