
തൃശൂർ: കുന്നംകുളത്ത് കാണിപ്പയ്യൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായി(Road accident). അപകടത്തിൽ 2 ജീവനുകൾ പൊലിഞ്ഞു. 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കാർ യാത്രികയായ കുന്നംകുളം സ്വദേശി പുഷ്പ (52), ആംബുലൻസിൽ ഉണ്ടായിരുന്ന കണ്ണൂർ സ്വദേശിയായ കുഞ്ഞിരാമ(81)നുമാണ് ജീവൻ നഷ്ടമായത്.
അതേസമയം, അപകടത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.