മദീനയിൽ വാഹനാപകടം: ഒരു കുടുംബത്തിലെ 4 മലയാളികൾ മരിച്ചു; 3 കുട്ടികൾക്ക് പരിക്ക് | Accident

ഏഴ് പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.
Road accident in Madinah, 4 Malayalis from a family die
Updated on

മലപ്പുറം: സൗദി അറേബ്യയിലെ മദീനയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. മലപ്പുറം വെള്ളില യുകെ പടി സ്വദേശിയും നിലവിൽ തിരൂർക്കാട് തോണിക്കരയിൽ താമസക്കാരനുമായ നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്ന (40), മകൻ ആദിൽ (13), ജലീലിന്റെ മാതാവ് മൈമൂനത്ത് എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ജലീലിന്റെ മൂന്ന് പെൺമക്കൾ ആശുപത്രിയിൽ ചികിത്സയിലാണ്.(Road accident in Madinah, 4 Malayalis from a family die)

ജിദ്ദയിലെ അസ്കാനിൽ താമസിക്കുന്ന ജലീലും കുടുംബവും മദീനാ സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മദീനയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള വാദി സഫർ എന്ന സ്ഥലത്ത് വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം പുല്ല് കയറ്റിപ്പോവുകയായിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഏഴ് പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.

അപകടത്തിൽ പരിക്കേറ്റ ജലീലിന്റെ മക്കളായ ആയിഷ, നൂറ, ഫാത്തിമ എന്നിവരെ മദീന കിങ് ഫഹദ് ആശുപത്രി, മദീന ജർമൻ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ജലീലിന്റെ മറ്റ് മക്കളായ അദ്നാൻ, ഹന, അൽ അമീൻ എന്നിവർ നാട്ടിലാണുള്ളത്.

Related Stories

No stories found.
Times Kerala
timeskerala.com