
കോട്ടയം: കോട്ടയം കുമ്മണ്ണൂരില്‍ വാഹനാപകടം. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്(Road accident). അപകടത്തിൽ പട്ടിത്താനം മാളികപറമ്പില്‍ അഭിജിത്തി(24)ന് ജീവൻ നഷ്ടമായി.
ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് അഭിജിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.