ആലപ്പുഴ തുറവൂരിൽ വാഹനാപകടം: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന 12 വയസ്സുകാരൻ സ്വകാര്യ ബസിനടിയിൽപ്പെട്ട് തൽക്ഷണം മരിച്ചു

 road accident
Published on

ആലപ്പുഴ: തുറവൂരിൽ സ്വകാര്യ ബസ് തട്ടി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന 12 വയസ്സുകാരൻ മരിച്ചു. വയലാർ കൊല്ലപ്പള്ളി പള്ളിപ്പാട്ട് നിഷാദിന്റെ മകൻ ശബരീശൻ അയ്യൻ (12) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ദേശീയപാതയിൽ പത്മാക്ഷിക്കവലക്ക് സമീപം ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്.

ശബരീശൻ അയ്യൻ പിതാവ് നിഷാദിനും സഹോദരനുമൊപ്പം ബൈക്കിന്റെ പിന്നിലിരുന്ന് തുറവൂരിലേക്ക് പോവുകയായിരുന്നു. ഈ സമയം പിന്നാലെ വന്ന സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചു. ബസ് തട്ടിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും, പിന്നിലിരുന്ന ശബരീശൻ അയ്യൻ തെറിച്ചു വീണ് സ്വകാര്യ ബസിനടിയിൽപ്പെടുകയുമായിരുന്നു. ബസിന്റെ പിൻചക്രം കയറിയിറങ്ങി തൽക്ഷണം മരണം സംഭവിച്ചു. അപകടത്തിൽ പരിക്കേറ്റ നിഷാദിനെയും ശബരീശന്റെ സഹോദരനെയും തുറവൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com