
പത്തനംതിട്ട : പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വളർത്തു നായയുമായെത്തിയ ഡോക്ടർക്കെതരെ രൂക്ഷവിമർശനം. ആർഎംഒ ഡോക്ടർ ദിവ്യ രാജൻ ആണ് തന്‍റെ വളർത്തു നായയുമായി ആശുപത്രിയിലെ ഓഫിസ് മുറിയിൽ എത്തിയത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പെടുത്ത ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.
നിരവധി രോഗികളെത്തുന്ന, ശുചിത്വം വേണ്ട ആശുപത്രിയിലേക്ക് വളർത്തു നായയുമായി എത്തിയത് അനുചിതമാണെന്നാണ് വിമർശനം.
അവധി ദിവസം നായയെ വെറ്ററിനറി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഓഫിസിൽ എത്തിയതാണെന്നും, സൂപ്രണ്ടിന്‍റെ അനുമതി വാങ്ങിയിരുന്നുവെന്നുമാണ് ഡോക്ടർ ദിവ്യ രാജന്‍റെ വിശദീകരണം.