വടകരയിൽ ആർജെഡി പ്രാദേശിക നേതാവിന് വെട്ടേറ്റു |RJD leader attacked

പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി മനക്കൽ താഴെക്കുനി എം.ടി.കെ. സുരേഷിനാണ് വെട്ടേറ്റത്.
attack
Published on

കോഴിക്കോട് : വടകരയിൽ ആർജെഡിയുടെ പ്രാദേശിക നേതാവിനു വെട്ടേറ്റു. ആർജെഡി വില്യാപ്പള്ളി പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി മനക്കൽ താഴെക്കുനി എം.ടി.കെ. സുരേഷിനാണ് വെട്ടേറ്റത്.

ഇന്ന് വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം നടന്നത്. സിപിഎം പ്രവർത്തകനായ ലാലു എന്ന ശ്യാംലാലാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

പരുക്കേറ്റ സുരേഷിനെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്ക് നിസാരമാണ് എന്നാണ് വിവരം. മാസങ്ങൾക്ക് മുൻപ് ആർജെഡി യുവജന സംഘടനയുടെ വില്യാപ്പള്ളി കുളത്തൂരിലെ പഠനക്യാംപിന്‍റെ വേദി തീയിട്ട് നശിപ്പിച്ചതിൽ‌ ശ്യാം ലാലിനെതിരേ സുരേഷ് പരാതി നൽകിയിരുന്നു. കേസിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല.

Related Stories

No stories found.
Times Kerala
timeskerala.com