Congress : 'കോൺഗ്രസ് എൻ്റെ ജീവൻ, DCC പ്രസിഡൻറുമായി അച്ഛൻ - മകൻ ബന്ധം': CPMൽ ചേർന്ന റിയാസ് തച്ചമ്പാറ വീണ്ടും കോൺഗ്രസിലേക്ക്? പാലക്കാട് കോൺഗ്രസിൽ നാടകീയ രംഗങ്ങൾ

എന്നാൽ, റിയാസ് സന്ദർശിക്കുക മാത്രമാണ് ചെയ്തതെന്നും, പാർട്ടിയിൽ തിരികെ എടുത്തിട്ടില്ല എന്നും ഡിസിസി പ്രസിഡൻ്റ് വ്യക്‌തമാക്കി.
Congress : 'കോൺഗ്രസ് എൻ്റെ ജീവൻ, DCC പ്രസിഡൻറുമായി അച്ഛൻ - മകൻ ബന്ധം': CPMൽ ചേർന്ന റിയാസ് തച്ചമ്പാറ വീണ്ടും കോൺഗ്രസിലേക്ക്? പാലക്കാട് കോൺഗ്രസിൽ നാടകീയ രംഗങ്ങൾ
Published on

പാലക്കാട് : കോൺഗ്രസ് പുറത്താക്കിയതിന് പിന്നാലെ സി പി എമ്മിൽ ചേർന്ന റിയാസ് തച്ചമ്പാറ വീണ്ടും കോൺഗ്രസിലേക്ക്. ഇയാൾ തച്ചമ്പാറ ഡിസിസി പ്രസിഡൻ്റ് തങ്കപ്പനെ സന്ദർശിച്ചു. ഇയാളെ തൽസ്ഥാനത്ത് നിന്ന് പുറത്താക്കിയത് ഒരാഴ്ച മുൻപാണ്.(Riyas Thachampara returns to Congress)

പിന്നാലെയാണ് സി പി എമ്മിൽ ചേർന്നത്. സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലാണ് റിയാസിനെ സ്വീകരിച്ചത്. എന്നാൽ, ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴേയ്ക്കുംറിയാസ് തിരിച്ചെത്തുന്നതാണ് കണ്ടത്. വനിതകൾ നൽകിയ പരാതിയിലാണ് ഇയാളെ പുറത്താക്കിയത്.

കോൺഗ്രസ് എന്നാൽ ജീവനാണെന്നും, പാർട്ടി വിട്ടുപോകാൻ സാധിക്കില്ലെന്നും പറഞ്ഞ റിയാസ്, ദിവസങ്ങളായി ഉറങ്ങിയിട്ടില്ല എന്നും കൂട്ടിച്ചേർത്തു. ഡി സി സി പ്രസിഡൻറുമായി അച്ഛൻ - മകൻ ബന്ധമാണ് ഉള്ളതെന്നും മാപ്പ് ചോദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, റിയാസ് സന്ദർശിക്കുക മാത്രമാണ് ചെയ്തതെന്നും, പാർട്ടിയിൽ തിരികെ എടുത്തിട്ടില്ല എന്നും ഡിസിസി പ്രസിഡൻ്റ് വ്യക്‌തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com