തെക്കൻ കേരളത്തിൽ കടലാക്രമണ സാധ്യത; കടലിൽ പോകരുതെന്ന് നിർദ്ദേശം | sea

നാളെ വൈകിട്ട് 5.30 വരെയാണ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നത്.
sea
Published on

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ കടലാക്രമണത്തിന് സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു(sea).

കണ്ണൂർ-കാസർകോട് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ വരെ), കൊല്ലം (ആലപ്പാട് മുതൽ ഇടവ വരെ), തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

കടലാക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നാളെ വൈകിട്ട് 5.30 വരെയാണ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com