തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരെ വിവാദത്തിൽ കത്തി നിൽക്കുന്ന വസരത്തിൽ സമൂഹ മാധ്യമത്തിൽ പോസ്റ്റുമായി നടി റിനി ആൻ ജോർജ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായുള്ള ചിത്രമാണ് അവർ പങ്കുവച്ചത്. (Rini Ann George's Facebook post)
ആരോപണങ്ങൾക്ക് തുടക്കമിട്ടത് റിനിയുടെ വെളിപ്പെടുത്തൽ ആയിരുന്നു. ആരെങ്കിലും ഇരിക്കുന്ന കൊമ്പ് മുറിക്കുമോയെന്ന് അവർ ചോദിച്ചു. സ്ത്രീകൾക്ക് ഉണ്ടാകുന്ന ഗുരുതരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടാനാണ് ശ്രമിച്ചതെന്നും, അതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം തനിക് മാത്രം ആണെന്നും റിനി വ്യക്‌തമാക്കി.