തിരുവനന്തപുരം : താൻ ഒരു വ്യക്തിയെ അടിസ്ഥാനമാക്കിയല്ല, എല്ലാ സ്ത്രീകൾക്കും വേണ്ടി നടത്തിയ പോരാട്ടമാണ് ഇതെന്ന് പറഞ്ഞ് നടി റിനി ആൻ ജോർജ്. ഇപ്പോഴും ആരോപണവിധേയൻ്റെ പേര് പറയുന്നില്ല എന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. (Rini Ann George's accusation)
തനിക്ക് യുവനേതാവ് അശ്ലീല സന്ദേശം അയച്ച കാര്യം ഇന്നലെയാണ് അവർ വെളിപ്പെടുത്തിയത്. സ്ത്രീകൾ മുന്നോട്ട് പോകുമ്പോൾ സമൂഹം അത് ഏറ്റെടുക്കണമെന്നും, സത്യാവസ്ഥ മനസിലാക്കണമെന്നും നടി കൂട്ടിച്ചേർത്തു.
ഏതെങ്കിലും പാർട്ടി സ്പോൺസർ ചെയ്തിട്ടുള്ള കാര്യമല്ല എന്ന് മനസിലായെന്നും, ഒരു വ്യക്തിയെ പേരെടുത്ത് പറയാനോ പ്രസ്ഥാനത്തെ പേരെടുത്ത് പറയാനോ താൻ ഇപ്പോഴും ഉദ്ദേശിക്കുന്നില്ല എന്നും അവർ വ്യക്തമാക്കി. 'രാഷ്ട്രീയ നേതാവ് എങ്ങനെ ആയിരിക്കണമെന്ന് മാത്രമാണ് എൻ്റെ വിഷയം', അവർ പറഞ്ഞു.