കൊച്ചി : താൻ യുവ നേതാവിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ തനിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നുവെന്നും, അത് കാരണം പിന്മാറില്ലെന്നും പറഞ്ഞ് നടി റിനി ആൻ ജോർജ്. ഇതൊക്കെ ഉണ്ടാകുമെന്ന് അറിഞ്ഞു തന്നെയാണ വെളിപ്പെടുത്തൽ നടത്തിയതെന്നും, തൻ്റെ ഭാഗത്താണ് ശരിയെന്നും അവർ കൂട്ടിച്ചേർത്തു. അത് കാലം തെളിയിക്കുമെന്നും അവർ പറഞ്ഞു. (Rini Ann George Alleges Cyber Attack After Exposing Young Leader)
പല പെൺകുട്ടികളും ഇന്നലെ രാത്രിയിൽ തന്നെ വിളിച്ചിരുന്നുവെന്നും, ഇയാൾ ക്രിമിനലാണെന്നാണ് അവർ പറഞ്ഞതെന്നും വ്യക്തമാക്കിയ നടി, ഇയാളെ ഒന്നും ചെയ്യാൻ പറ്റില്ലെന്നും, വീട്ടിലെ സാഹചര്യം കാരണമാണ് പലരും ഒന്നും തുറന്നു പറയാത്തതെന്നും ചൂണ്ടിക്കാട്ടി. തുറന്നു പറയാനായതിൽ അഭിമാനമുണ്ടെന്നും, ഈ ക്രിമിനലിനെ മുന്നോട്ട് കൊണ്ടുവരണമെന്നും നടി കൂട്ടിച്ചേർത്തു.
പല പെൺകുട്ടികളും തെളിവുകൾ ഉണ്ടെന്ന് പറഞ്ഞുവെന്നും, പലരെയും ഇയാൾ ഉപയോഗിച്ചിട്ടുണ്ടെന്നും പറഞ്ഞ അവർ, ഈ ആരോപണങ്ങളെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ല എന്നും, തൻ ഒറ്റയ്ക്ക് നിന്നാണ് സംസാരിക്കുന്നതെന്നും, നടപടി എടുക്കുന്ന കാര്യത്തിൽ ആ പ്രസ്ഥാനം തീരുമാനം എടുക്കണമെന്നും നടി വ്യക്‌തമാക്കി.