കൊച്ചി : താൻ സ്വന്തം ദുരനുഭവം പങ്കുവച്ചതിന് പിന്നാലെ നിരവധി പേർ വിളിച്ചെന്ന് പറഞ്ഞ് നടി റിനി ആൻ ജോർജ്. പലരും കരഞ്ഞുവെന്നും അവരുടെ വേദനകൾ പങ്കുവച്ചുവെന്നുമാണ് അവർ പറഞ്ഞത്. (Rini Ann George about the bad experience)
പരാതി കൊടുക്കാൻ പലർക്കും ഭയമാണെന്നും, പരാതി നൽകിയാൽ കൊല്ലാൻ പോലും ശ്രമിക്കുമോ എന്നാണ് അവർ ചിന്തിക്കുന്നതെന്നും നടി കൂട്ടിച്ചേർത്തു. നിരവധി പേരെ ഇയാൾ നിരന്തരം ട്രാപ്പിലാക്കുന്നുവെന്ന് മനസിലാക്കിയാണ് താൻ ദുരനുഭവം വെളിപ്പെടുത്തിയതെന്ന് റിനി വ്യക്‌തമാക്കി.
ആരെയും തകർക്കാനും നശിപ്പിക്കാനുമല്ല ശ്രമിച്ചത് എന്ന് പറഞ്ഞ അവർ, രാഷ്ട്രീയത്തിൽ കടന്നുവരുന്ന യുവ നേതാക്കൻമാർ ഇങ്ങനെയാണോ ആകേണ്ടത് എന്നും ചോദിച്ചു. താൻ ഭയാനകമായ സൈബർ ആക്രമണം നേരിട്ടുവെന്നും, സിപിഎമ്മുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് വരെ ആരോപണമുണ്ടായെന്നും അവർ പറഞ്ഞു. നടിയെ കെ ജെ ഷൈൻ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.