ദമ്മാമിൽ സംഗീതോത്സവം തീർക്കാൻ കെ എസ് ചിത്ര നയിക്കുന്ന "റിഥം - ട്യൂൺസ് ഓഫ് ഇന്ത്യ" നവംബർ 14 ന് എത്തുന്നു

ദമ്മാമിൽ സംഗീതോത്സവം തീർക്കാൻ കെ എസ് ചിത്ര നയിക്കുന്ന "റിഥം - ട്യൂൺസ് ഓഫ് ഇന്ത്യ" നവംബർ 14 ന് എത്തുന്നു
Published on

ദമ്മാം: നവംബർ മാസത്തിൽ മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര ആദ്യമായി ദമ്മാമിൽ എത്തുന്നു. കെ എസ് ചിത്ര നയിക്കുന്ന "റിഥം - ട്യൂൺസ് ഓഫ് ഇന്ത്യ" എന്ന മെഗാ പ്രോഗ്രാം നവംബർ 14 ന് ലൈഫ് പാർക്ക് ദമാമിൽ അരങ്ങേറും.

ദമ്മാമിലെ ഇ ആർ ഇവന്റസ്‌, നവയുഗം സാംസ്കരികവേദിയുടെ സഹകരണത്തോടെ ഒരുക്കുന്ന "റിഥം - ട്യൂൺസ് ഓഫ് ഇന്ത്യ"യുടെ സ്വാഗതസംഘം രൂപീകരണയോഗം റോസ് ഗാർഡൻ ഹാളിൽ നടന്നു.

ജമാൽ വില്യാപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ വെച്ച്, പ്രോഗ്രാമിന്റെ ആദ്യ പോസ്റ്റർ സൗദിയിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകയും, നവയുഗത്തിൻ്റെ വൈസ് പ്രസിഡൻ്റുമായ മഞ്ജു മണികുട്ടൻ പ്രകാശനം ചെയ്തു.

"റിഥം - ട്യൂൺസ് ഓഫ് ഇന്ത്യ" നവംബർ 14 ന് ലൈഫ് പാർക്ക് ദമാമിൽ സംഘടിപ്പിയ്ക്കുന്നതിന് 101 പേർ അടങ്ങുന്ന സ്വാഗത സംഘത്തെ യോഗം തിരഞ്ഞെടുത്തു.

സ്വാഗതസംഘം മുഖ്യരക്ഷാധികാരിയായി ജമാൽ വല്യാപ്പള്ളിയേയും, ചെയർമാനായി ബിജുവർക്കിയേയും, ജനറൽ കൺവീനറായി മുഹമ്മദ് ഷിബുവിനേയും, ചീഫ് പ്രോഗ്രാം കോർഡിനേറ്റേഴ്സ് ആയി എം ഏ വാഹിദ്,

ദാസൻ രാഘവൻ, ഷാജി മതിലകം, പ്രിജി കൊല്ലം, അരുൺ ചാത്തന്നൂർ, മഞ്ജു മണികുട്ടൻ, ഗോപകുമാർ അമ്പലപ്പുഴ, സാജൻ കണിയാപുരം എന്നിവരെയും തെരെഞ്ഞെടുത്തു.

കെ.എസ് ചിത്രക്കൊപ്പം പിന്നണി ഗായകരായ അഫ്സൽ, കെ.കെ. നിഷാദ്, അനാമിക, രൂപരേവതി എന്നിവരും, സുശാന്ത്, ഷിനു (കീബോർഡ്),

റൈസൻ (ഫ്ലൂട്ട്), സുദേന്ദു രാജ് (ലീഡ് ഗിറ്റാർ), ജിജോ (ബേസ് ഗിറ്റാർ), ശശി (ഡ്രംസ്), ഹരികുമാർ (തബല/മൃദംഗം), ജയകുമാർ (തബല/ഡോലക്), രൻജു (ഡ്രമ്മർ) എന്നിവരും ഉൾപ്പെടുന്ന ഗ്രൂപ്പിന്റെ സംഗീത നിശയും, ടെലിവിഷൻ താരങ്ങളും, കിഴക്കൻ പ്രവിശ്യയിലെ കലാകാരന്മാരും അണിനിരക്കുന്ന നൃത്ത, ഹാസ്യ കലാ പ്രകടനങ്ങളും ചേർന്ന അവിസ്മരണീയമായ ഒരു മെഗാ ഉത്സവം ആകും നവംബർ 14 ന് അരങ്ങേറുക എന്ന് സ്വാഗതസംഘം അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com