തിരുവനന്തപുരം : കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഒന്ന് മുതൽ 8 വരെയുള്ള കുട്ടികൾക്കായുള്ള പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്ന് മുതൽ നടപ്പാക്കും. ശരിയായ പോഷണം ലഭിക്കുന്നില്ല എന്ന കണ്ടെത്തലാണ് ഇതിന് കാരണം. (Revised lunch menu in public schools)
ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്ക് വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജിറ്റബിൾ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയിൽ ഏതെങ്കിലും ഒന്ന് നൽകും. കൂടെ പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത ചമ്മന്തിയും ഉണ്ടാകണം.
കുട്ടികൾക്ക് മാസത്തിൽ 20 ദിവസത്തെ ഭക്ഷണ മെനു നൽകിയിട്ടുണ്ട്. ഒരു ദിവസം അഞ്ചാംക്ലാസ് വരെയുള്ള കുട്ടികൾക്ക് 6.78 രൂപയും ആറുമുതൽ എട്ടുവരെയുള്ള കുട്ടികൾക്ക് 10.17 രൂപയും ലഭിക്കും.