

തിരുവനന്തപുരം: നർത്തകിയും വിഷ്വൽ ഇഫക്റ്റ്സ് വിദഗ്ധയുമായ രേവതി സുരേഷിന്റെ പുതിയ കലാപരമായ ചുവടുവെപ്പിന് സാക്ഷ്യം വഹിച്ച് ആറ്റുകാൽ ക്ഷേത്രമുറ്റം. ചെണ്ടമേളത്തിൽ അരങ്ങേറ്റം കുറിച്ച മകളുടെ സന്തോഷം പങ്കുവെച്ചുകൊണ്ട് മേനക കുറിച്ചതിങ്ങനെ: "എന്റെ മകൾ രേവതി സുരേഷിന്റെ ചെണ്ട അരങ്ങേറ്റം ആറ്റുകാൽ ദേവീക്ഷേത്രത്തിൽ."
നൃത്തവേദികളിൽ നേരത്തെ തന്നെ സജീവമായ രേവതി ഇപ്പോൾ വാദ്യകലയിലും തന്റെ പ്രാവീണ്യം തെളിയിച്ചിരിക്കുകയാണ്.
സിനിമ: സംവിധായകൻ പ്രിയദർശന്റെ സഹായിയായി പ്രവർത്തിച്ചിട്ടുള്ള രേവതി, 'താങ്ക് യു' എന്ന ഹ്രസ്വചിത്രത്തിലൂടെ സംവിധാന രംഗത്തും ചുവടുവെച്ചു.
'മരക്കാർ: അറബിക്കടലിന്റെ സിംഹം', 'വാശി', മോഹൻലാൽ ചിത്രം 'ബാറോസ്' തുടങ്ങിയ സിനിമകളിൽ നിർമ്മാണത്തിലും വിഷ്വൽ ഇഫക്റ്റ്സ് വിഭാഗത്തിലും സജീവമായിരുന്നു. നിരവധി ബോളിവുഡ് ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. പ്രമുഖ നർത്തകി ഡോ. പത്മ സുബ്രഹ്മണ്യത്തിന്റെ ശിഷ്യയായ രേവതി മികച്ചൊരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ്.
നിലവിൽ രേവതി കലാമന്ദിർ ഫിലിം അക്കാദമിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതും രേവതിയാണ്. രേവതിയുടെ സഹോദരിയും നടിയുമായ കീർത്തി സുരേഷ് ഉൾപ്പെടെ സിനിമാ രംഗത്തെ നിരവധി പ്രമുഖർ രേവതിക്ക് ആശംസകൾ നേർന്നു.