Revanth Babu : പാലിയേക്കര ടോൾ പ്ലാസയിൽ പോലീസ് ഉദ്യോഗസ്ഥന് മർദ്ദനം : സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ രേവന്ത് ബാബു അറസ്റ്റിൽ

നിയന്ത്രണങ്ങൾ അവഗണിച്ച് ഇയാൾ നിരവധി വാഹനങ്ങൾ ടോൾ അടയ്ക്കാതെ കടത്തി വിടുകയായിരുന്നു. ചില വാഹനങ്ങളുടെ താക്കോൽ ഊരിയെടുക്കുകയും കലാപം സൃഷ്ടിക്കുകയും വരെ ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.
Revanth Babu : പാലിയേക്കര ടോൾ പ്ലാസയിൽ പോലീസ് ഉദ്യോഗസ്ഥന് മർദ്ദനം : സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ രേവന്ത് ബാബു അറസ്റ്റിൽ
Published on

തൃശൂർ : പാലിയേക്കര ടോൾ പ്ലാസയിൽ വച്ച് പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ. വ്യത്യസ്തമായ സമരങ്ങളിലൂടെ ശ്രദ്ധേയനായ രേവന്ത് ബാബുവാണ് അറസ്റ്റിലായത്. ഇയാൾ ഓട്ടോ ഡ്രൈവർ കൂടിയാണ്.(Revanth Babu arrested for beating Police officer)

ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. നിയന്ത്രണങ്ങൾ അവഗണിച്ച് ഇയാൾ നിരവധി വാഹനങ്ങൾ ടോൾ അടയ്ക്കാതെ കടത്തി വിടുകയായിരുന്നു. ചില വാഹനങ്ങളുടെ താക്കോൽ ഊരിയെടുക്കുകയും കലാപം സൃഷ്ടിക്കുകയും വരെ ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.

വിവരം ലഭിച്ച് ഹൈവേ പോലീസ് എത്തുകയും ഇടപെടാൻ ശ്രമിച്ചപ്പോൾ വിഷ്ണു എന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ നെറ്റിയിൽ മർദിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പുതുക്കാട് പോലീസിൻറേതാണ് നടപടി.

Related Stories

No stories found.
Times Kerala
timeskerala.com