കോട്ടയം : പാലാ സ്റ്റേഷനിൽ നിന്ന് വിരമിച്ച എസ്ഐയെ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തി. പുലിയന്നൂർ തെക്കേൽ ടി ജി സുരേന്ദ്രൻ (61) ആണ് മരണപ്പെട്ടത്.
മുത്തോലി കവലയ്ക്ക് സമീപമുള്ള ലോഡ്‌ജിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിരമിച്ച ശേഷം ഇയാൾ കടപ്പാട്ടൂരിലെ പെട്രോൾ പമ്പിൽ ജോലി ചെയ്ത് വരികയായിരുന്നു. രണ്ട് ദിവസമായി ജോലിക്ക് എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷിച്ചെത്തിലാണ് മരണവിവരമറിഞ്ഞത്.
കട്ടിലിൽ നിന്ന് താഴെ വീണ് രക്തം വാർന്ന നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. ഒന്നര വർഷത്തോളമായി ലോഡ്ജിൽ ഒറ്റക്ക് താമസിച്ചു വരികയായിരുന്നു. പാലാ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.