കോട്ടയം : റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയത്താണ് സംഭവം. പല മുത്തോലിയിലെ ലോഡ്ജിലാണ് ടി ജി സുരേന്ദ്രൻ എന്ന 61കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. (Retired Police Officer found dead in Kottayam )
റിട്ടയർ ചെയ്‌ത ഇദ്ദേഹം കടപ്പാട്ടൂരിലെ പെട്രോള്‍ പമ്പില്‍ ആയിരുന്നു ജോലി ചെയ്‌തിരുന്നത്. വീട്ടുകാരുമായി പിണക്കത്തിലായതിനാൽ രണ്ടു വർഷമായി ലോഡ്ജിൽ ആയിരുന്നു താമസിച്ചിരുന്നത്.
രണ്ടു ദിവസമായി ലോഡ്ജിൽ എത്താത്തതിനാൽ അന്വേഷിച്ചപ്പോഴാണമറിച്ചതായി കണ്ടെത്തിയത്. മൃതദേഹം കട്ടിലിൽ നിന്നും നിലത്ത് വീണു കിടക്കുന്ന നിലയിൽ ആയിരുന്നു.