പത്തനംതിട്ട : റിട്ടയേർഡ് ബാങ്ക് ജീവനക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ലയിലെ പൊടിയാടിലാണ് സംഭവം. പി രാജൻ (മണിയൻ ) എന്ന 68കാരനാണ് മരിച്ചത്. ശുചിമുറിക്കുള്ളിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. (Retired bank employee burnt to death)
ഇത് ആദ്യം കണ്ടത് ഇയാളുടെ ഭാര്യ ഓമനയാണ്. ഇന്ന് രാവിലെ ആറരയോടെ ആയിരുന്നു സംഭവം. ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടി.
ഫോറൻസിക് സംഘമെത്തി പരിശോധന നടത്തും. പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി. ജീവനൊടുക്കിയതാണ് എന്നാണ് പ്രാഥമിക നിഗമനം.