കൊല്ലത്ത് ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു: സർവ്വീസ് റോഡിൽ വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു, മന്ത്രി റിപ്പോർട്ട് തേടി | National highway

അടിയന്തര അന്വേഷണത്തിന് നിർദേശം
കൊല്ലത്ത് ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു: സർവ്വീസ് റോഡിൽ  വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു, മന്ത്രി റിപ്പോർട്ട് തേടി | National highway
Updated on

കൊല്ലം: കൊട്ടിയം മൈലക്കാടിന് സമീപം നിർമ്മാണം നടക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു. ഭിത്തിയുടെ ഭാഗങ്ങൾ സർവ്വീസ് റോഡിലേക്കാണ് ഇടിഞ്ഞുവീണത്. അപകടത്തെ തുടർന്ന് സ്കൂൾ ബസ് ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ സർവ്വീസ് റോഡിൽ കുടുങ്ങിക്കിടക്കുകയാണ്. കടമ്പാട്ടുകോണം - കൊല്ലം സ്ട്രെച്ചിലാണ് ഈ അപകടം ഉണ്ടായത്.(Retaining wall on the national highway collapsed in Kollam)

സംഭവത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. ദേശീയപാത അതോറിറ്റി അധികൃതരിൽ നിന്ന് ഉടൻ വിശദീകരണം തേടാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

എന്താണ് സംഭവിച്ചതെന്ന് സാങ്കേതിക വിദഗ്ധരെ നിയോഗിച്ച് പഠിക്കുമെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം. ദേശീയപാത പ്രോജക്ട് ഡയറക്ടറും സൈറ്റ് എഞ്ചിനീയർമാരും ഉടൻ സ്ഥലത്തേക്ക് എത്തുമെന്നും അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com