ഹൗസ് ബോട്ടുകൾക്കും മോട്ടോർ ബോട്ടുകൾക്കും സ്പീഡ് ബോട്ടുകൾക്കും നിയന്ത്രണം

houseboats
Published on

സ്കൂൾ കുട്ടികളുമായി സഞ്ചരിക്കുന്ന കടത്തുവളളങ്ങളിൽ മോട്ടോർ ബോട്ടുകൾ, ഹൗസ് ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ തുടങ്ങിയവ ഇടിച്ച് അപകടമുണ്ടാകുന്ന സാഹചര്യമുണ്ട്. അതിനാൽ കടത്തുവള്ളം പോകുന്ന നെഹ്റു ട്രോഫി പ്രദേശത്ത് രാവിലെയും വൈകുന്നേരവും ഹൗസ് ബോട്ടുകൾക്കും സ്പീഡ് ബോട്ടുകൾക്കും മോട്ടോർ ബോട്ടുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. ഇത് ലംഘിച്ച് സർവീസ് നടത്തുന്ന യാനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും രജിസ്റ്ററിങ് അതോറിറ്റി കൂടിയായ തുറമുഖ ഓഫീസർ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com