തിരുവനന്തപുരം : കേരളത്തിൽ ഉത്സവങ്ങളിലെ കെട്ടുകാഴ്ച്ചകൾക്ക് സുരക്ഷാ നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇത് വൈദ്യുതി സുരക്ഷയുടെ ഭാഗമായാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന ഊർജ്ജ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. (Restrictions for Festivals in Kerala)
അനുമതിയില്ലാതെ വലിയ വാടക കെട്ടുകാഴ്ച്ചകൾ കൊണ്ട് വരുന്നവർക്കെതിരെ കേസെടുക്കും.ഇതിനായുള്ള മുൻകൂർ അനുമതി ഒരു മാസം മുൻപ് തന്നെ വാങ്ങേണ്ടതാണ്. ഉത്സവ സീസൺ ക്രമീകരണങ്ങൾ 6 മാസം മുൻപ് തന്നെ പൂർത്തിയാക്കേണ്ടതാണ്.
ഇതിന് വേണ്ടി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ സമിതി രൂപീകരിക്കണം എന്നുംഉത്തരവിൽ ആവശ്യമുണ്ട്. കെട്ടുത്സവങ്ങൾ, കാവടി ഉത്സവം, ഗണേശ ചതുർത്ഥി എന്നിവയ്ക്കും ഇത് ബാധകമായേക്കാം.